Sorry, you need to enable JavaScript to visit this website.

എഴുപത് ശതമാനം പ്രവാസികളെയും കുവൈത്ത് പുറന്തള്ളും

കുവൈറ്റ് സിറ്റി- 70 ശതമാനം പ്രവാസി തൊഴിലാളികളെയും കുവൈത്തില്‍ നിന്ന് നാടുകടത്താനാണ് ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. 
ജനസംഖ്യാ സന്തുലനം ഉറപ്പു വരുത്തുന്നതിനുള്ള പുതിയ നിയമത്തിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന് മാനവ വിഭവശേഷി വികസന സമിതി യോഗത്തിലാണ് ഇക്കാര്യം ബന്ധപ്പെട്ടവര്‍ പറഞ്ഞത്. 
സ്വകാര്യമേഖലയിലെ 160,000 തൊഴിലവസരങ്ങള്‍ അവസാനിപ്പിക്കാനും നാമമാത്ര തൊഴിലാളികളെയും നിരക്ഷരരായ പ്രവാസികളെയും നാടുകടത്താനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യം വ്യക്തമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സമയപരിധി അഞ്ച് വര്‍ഷമാണ്.
ഏറെ നാളായി ആലോചിക്കുന്നതാണെങ്കിലും കൊറോണ പ്രതിസന്ധി ഈ തീരുമാനത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി. 

കുവൈത്തിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിന് ഉയര്‍ന്ന പരിധി നിശ്ചയിക്കാനുള്ള സംവിധാനങ്ങളും വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന ചട്ടങ്ങള്‍ പുറപ്പെടുവിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ആശയം.
 

Latest News