കോഴിക്കോട്- കേരള ബിൽഡിംഗ് റൂൾ അനുസരിച്ചാണ് വീട് നിർമ്മിച്ചതെന്നും വീട് പൊളിക്കുമെന്നത് തമാശയാണെന്നും കെ.എം ഷാജി എം.എൽ.എ. കെട്ടിട റൂളിന് വിരുദ്ധമായി ഒരിഞ്ച് പോലും അധികം നിർമ്മിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു. വീടിന്റെ കംപ്ലീഷൻ പ്ലാൻ സമർപ്പിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു പൊടി കൺസ്ട്രക്ഷൻ പോലും നടന്നിട്ടില്ലെന്നും ഷാജി വ്യക്തമാക്കി. ഏത് വരെ പോകാമെന്ന് നോക്കാമെന്നും ഇതുകൊണ്ടൊന്നും പേടിക്കില്ലെന്നും ഷാജി വ്യക്തമാക്കി. തന്നെ കുടുക്കാൻ സകല വഴികളും നോക്കുകയാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തന്നെ തകർക്കാൻ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു. വീട് പൊളിക്കണമെന്ന നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ നിയമപരമായി മുന്നോട്ടുപോകും. വീട്ടില്‍ നോട്ടീസ് ലഭിച്ചിട്ടില്ല. കോര്പ്പറേഷന് ഇത്തരത്തില്‍ നോട്ടീസ് ഇഷ്യൂ ചെയ്തിട്ടില്ലെന്നും ഷാജി അറിയിച്ചു.






