Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപി ചിത്രം കാവലിന്റെ ഷൂട്ടിങ് പാലക്കാട് പുനരാരംഭിച്ചു

പാലക്കാട്-മലയാളത്തിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി നായകനായെത്തുന്ന കാവല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് കൊല്ലങ്കോട്  പുനരാരംഭിച്ചു. കസബക്ക് ശേഷം നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.
സുരേഷ് ഗോപി തന്നെയാണ് ചിത്രീകരണം തുടങ്ങിയ വിവരം ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറങ്ങിയ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ഫാമിലി ആക്ഷന്‍  ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകവും സിനിമ പ്രേക്ഷകരും കാത്തിരിക്കുന്നത്.
സുരേഷ് ഗോപിയെ കൂടാതെ രഞ്ജിപണിക്കര്‍,സായ ഡേവിഡ് എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം അന്നൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടങ്ങളിലേക്ക് അടുക്കവേയാണ് കോവിഡ് പ്രതിസന്ധി നേരിട്ട് ഷൂട്ടിംഗ് നിര്‍ത്തിവെക്കേണ്ടി വന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ ചിത്രീകരണം പുനരാരംഭിക്കുകയാണ് ചെയ്തിരിക്കുന്നത്.
 

Latest News