Sorry, you need to enable JavaScript to visit this website.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുരുക്കിയ  ബൈജുവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

കൊച്ചി-നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുരുക്കിയ അന്വേഷണ ഉദ്യോഗസ്ഥന്‍ എം ബൈജു പൗലോസിന് കേന്ദ്ര സര്‍ക്കാര്‍ പുരസ്‌കാരം. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2019 എക്‌സലന്‍സ് ഇന്‍ ഇന്‍വെസ്റ്റിഗേഷന്‍ മെഡല്‍ ആണ് ബൈജു പൗലോസിന് ലഭിച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ നോട്ടിഫിക്കേഷനിലാണ് പുരസ്‌കാര വിവരം അറിയിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ സിഐ ആയിരുന്ന ബൈജു പൗലോസ് ഇപ്പോള്‍ എറണാകുളം െ്രെകം ബ്രാഞ്ച് ഇന്‍സ്‌പെക്ടറാണ്.
നടിയെ ആക്രമിച്ച കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായുളള ബന്ധം തെളിയിച്ചത് ബൈജു പൗലോസിന്റെ അന്വേഷണമായിരുന്നു. പള്‍സര്‍ സുനിയുടെയൊപ്പം പൊലീസ് ചാരനെ നിയോഗിച്ചതടക്കമുള്ള നീക്കം ബൈജു പൗലോസിന്റെ പദ്ധതിയായിരുന്നു. ദിലീപിനെയും നാദിര്‍ഷായെയും 13 മണിക്കൂര്‍ ചോദ്യം ചെയ്ത് തെളിവു ശേഖരിച്ചതിലും ഇദ്ദേഹത്തിന്റെ ബുദ്ധിയുണ്ടായിരുന്നു.
ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്തി അതീവ രഹസ്യമായി തെളിവുകള്‍ ശേഖരിക്കുകയായിരുന്നു അന്വേഷണ സംഘം. പള്‍സര്‍ സുനി തന്റെ  ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നില്ലെന്ന ദിലീപിന്റെ വാദം അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ സംഘം തെറ്റാണെന്ന് തെളിയിച്ചു. അന്വേഷണം നടക്കവെ ബൈജു പൗലോസിനെ മാറ്റാന്‍ നീക്കം നടക്കുന്നതായി ആരോപണമുണ്ടായിരുന്നു.
 

Latest News