അബുദാബി- യു.എ.ഇ പൗരന്മാര്‍ക്ക് 90 ദിവസം വരെ വിസയില്ലാതെ ഇസ്രായിലില്‍ തങ്ങാന്‍ അനുമതി. ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വിസ ഇളവ് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി യു.എ.ഇ വിദേശമന്ത്രാലയം അറിയിച്ചു. ധാരണാപത്രത്തിന് അംഗീകാരമാകുന്നതോടെ ഇളവ് പ്രാബല്യത്തില്‍വരും.
യു.എ.ഇക്ക് വേണ്ടി സാംസ്‌കാരിക അസി. മന്ത്രി ഉമര്‍ സൈഫ് ഗോബാഷും ഇസ്രായിലിനുവേണ്ടി ഇമിഗ്രേഷന്‍ അതോറിറ്റി ഡയരക്ടര്‍ ജനറല്‍ ശ്ലോമോ മോര്‍ യോസഫുമാണ് ധാരണാ പത്രത്തില്‍ ഒപ്പുവെച്ചത്.