റിയാദ് - അടുത്ത ഞായറാഴ്ച മുതല്‍ സൗദി സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം നഗരങ്ങളിലേക്കാണ് ഈ മാസം 25 മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുക. കൊറോണ വ്യാപനം രൂക്ഷമാകുമെന്ന ഭീതിയില്‍ ഈജിപ്ത്, ലബനോന്‍, ഇറാന്‍, സിറിയ, ഇറാഖ് എന്നിവയടക്കം 31 രാജ്യങ്ങളിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുതിയ ഒരു അറിയിപ്പുണ്ടാകുന്നതു വരെ കുവൈത്ത് വിലക്കിയിട്ടുണ്ട്.