Sorry, you need to enable JavaScript to visit this website.

ആശാ ശരത്തിന്റെ ഗ്ലോബല്‍ ഓണ്‍ലൈന്‍  പ്ലാറ്റ്‌ഫോം മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തു  

തിരുവനന്തപുരം-പ്രശസ്ത നര്‍ത്തകിയും നടിയുമായ ആശാ ശരത്തിന്റെ ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്ത് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ഓണ്‍ലൈനായി തന്നെയാണ് ഈ സംരംഭത്തിന് ഉദ്ഘാടനം നിര്‍വഹിച്ചത്.ഗ്ലോബല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന ആശയത്തിലൂടെ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള കുട്ടികളുടെയും ആളുകളുടെയും നൃത്തം, സംഗീതം തുടങ്ങിയുള്ള വിവിധ കലാവാസനകള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പഠിപ്പിക്കലും, ട്രെയിന്‍ ചെയ്യിക്കലും, പരിപോഷിപ്പിക്കലും ആണ് ലക്ഷ്യമിടുന്നത്. ദുബായില്‍ ആശ ശരത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വിദ്യാലയവും പ്രവര്‍ത്തിക്കുന്നുണ്ട്‌
 

Latest News