Sorry, you need to enable JavaScript to visit this website.

നിര്‍മാണ രംഗത്തേക്ക് ചുവടുവെച്ച് മംമ്ത മോഹന്‍ദാസ്

മനാമ-മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹന്‍ദാസ്. ചെയ്ത കഥാപാത്രങ്ങളിലെല്ലാം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടി കൂടിയാണ് മംമ്ത. ഒരു പതിറ്റാണ്ടിനു മുകളിലായി തുടരുന്ന അഭിനയ ജീവിതത്തില്‍ പുതിയൊരു കാല്‍വെപ്പിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍ താരം. മംമ്താ മോഹന്‍ദാസ് പ്രൊഡക്ഷന്‍സ് എന്ന പേരിലുള്ള നിര്‍മ്മാണ കമ്പനിയാണ് അത്.
താന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത മംമ്ത തന്നെയാണ് തന്നെ ഫേസ്ബുക്ക് പേജിലൂടെ ലോകത്തെ അറിയിച്ചത്. കുറെ നാള്‍ നീണ്ടുനിന്ന ഒരു സ്വപ്ന സാക്ഷാത്കാരം ആണ് ഇവിടെ സാധ്യമാകുന്നത് എന്നും അവരെയും പ്രാര്‍ത്ഥനയും അനുഗ്രഹം അഭ്യര്‍ത്ഥിക്കുന്നു എന്നും താരം ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിട്ടുണ്ട്. മംമ്തക്കൊപ്പം നോയല്‍ എന്ന ഒരു പാര്‍ട്ണറും നിര്‍മ്മാണസംരംഭത്തില്‍ ഒപ്പമുണ്ട്.പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍ എന്നെഴുതിയ ക്ലാപ് ബോര്‍ഡുമായി നില്‍ക്കുന്ന മംമ്തയും, അണിയറ പ്രവര്‍ത്തകരുമാണ് താരം പങ്കുവെച്ച് ചിത്രത്തിലുള്ളത്. മറ്റ് വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
 

Latest News