പൊതുമര്യാദ ലംഘിച്ചാല്‍ കര്‍ശന നടപടി -കുവൈത്ത് 

കുവൈത്ത്‌സിറ്റി- പൊതുമര്യാദക്കും ധാര്‍മികതക്കുമെതിരായ ഒരു നീക്കവും പൊറുപ്പിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മാന്യതക്ക് നിരക്കാത്ത ചിത്രങ്ങളോ വീഡിയോ ക്ലിപ്പിംഗുകളോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുന്നവരെ സ്വദേശി വിദേശി വ്യത്യാസമില്ലാതെ ശിക്ഷിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 
സാമൂഹ്യമാധ്യമത്തിലൂടെ മോശം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത ഇറാനിയന്‍ വനിതാ ഫാഷന്‍ ഡിസൈനറുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനു ശേഷം മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് എത്തിക്‌സ് ആന്റ് സൈബര്‍ ക്രൈം വിഭാഗമാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്.  72 മണിക്കൂറിനകം ഇവരെ നാടുകടത്തുമെന്നും പ്രസ്താവനയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളില്‍ മോശം ക്ലിപ്പ് പോസ്റ്റ് ചെയ്തുവെന്ന കാരത്താല്‍ കുവൈത്തി വനിതയെയും ഭര്‍ത്താവിനെയും സുരക്ഷാവിഭാഗം അറസ്റ്റ് ചെയ്തിരുന്നു. 

Latest News