ഒമാനില്‍ രാത്രിയാത്രാ വിലക്ക് നീക്കുന്നു

മസ്‌കത്ത്- രാത്രി സഞ്ചാരത്തിനുള്ള വിലക്ക് ഒമാന്‍   നീക്കുന്നു. ഒക്ടോബര്‍ 24ന് പുലര്‍ച്ച അഞ്ച് മുതല്‍ വിലക്ക് അവസാനിപ്പിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. സ്‌കൂളുകളില്‍ പുതിയ അധ്യയന വര്‍ഷം നവംബര്‍ ഒന്ന് ഞായറാഴ്ച തന്നെ ആരംഭിക്കാനും ബുധനാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

സ്‌കൂളുകളില്‍ മിശ്രിത പഠന രീതിയാണ് സ്വീകരിക്കുക. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാണ്  പ്രാമുഖ്യം നല്‍കുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അവസരമൊരുക്കിയതായും ബന്ധപ്പെട്ട് വകുപ്പുകള്‍ ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.
 

Latest News