ഷാര്‍ജയില്‍ പുതിയ പൈതൃക നഗരം തുറന്നു

ഷാര്‍ജ- ഖോര്‍ഫുക്കാന്‍ മേഖലയില്‍ പുതിയ പൈതൃക നഗരം തുറന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 
കനാലും ഹോട്ടലുകളും പരമ്പരാഗത അങ്ങാടിയും ഉള്‍ക്കൊള്ളുന്നതാണ് പൈതൃക നഗരം. പഴയ മാര്‍ക്കറ്റുകള്‍ പുനഃസ്ഥാപിച്ചും കടകള്‍ പുനര്‍നിര്‍മിച്ചുമാണ് കലാഭംഗി നിറഞ്ഞ് നില്‍ക്കുന്ന പ്രദേശം നിര്‍മിച്ചിട്ടുള്ളത്. ഷാര്‍ജ ഭരണാധികാരി മേല്‍നോട്ടം വഹിക്കുന്ന കിഴക്കന്‍ തീരപ്രദേശത്തെ ഏറ്റവും പുതിയ ടൂറിസം പദ്ധതിയാണിത്. 700 മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ള കനാലാണ് പൈതൃക പ്രദേശത്തിന്റെ മുഖ്യ ആകര്‍ഷണം. ഖോര്‍ഫുക്കാന്‍ ബീച്ചില്‍ കടലുമായി ബന്ധിപ്പിക്കുന്ന കനാലാണിത്.
നിരവധി പഴയ വീടുകള്‍ ചേര്‍ത്ത് പുതിയ രീതിയില്‍ നിര്‍മിച്ച അല്‍ റയാഹീന്‍ എന്ന ഹോട്ടലും 1950 കളിലെ ബെയ്ത് അല്‍ ഷബാബ് എന്ന വീടും പ്രദേശത്തിന്റെ കാഴ്ചക്ക് മാറ്റു കൂട്ടുന്നു. 

Latest News