Sorry, you need to enable JavaScript to visit this website.

വിവാഹ ചടങ്ങില്‍ 200 പേര്‍ക്ക് പങ്കെടുക്കാം, ദുബായില്‍ ആഡംബര വസ്ത്രവിപണിയില്‍ ഉണര്‍വ്

ദുബായ്- കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബായില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധത്തില്‍ ഇളവ് വരുത്തിയതോടെ വിവാഹ വസ്ത്ര നിര്‍മാതാക്കള്‍ക്ക് വന്‍ ഡിമാന്റ്. വിവാഹ ചടങ്ങുകളില്‍ 200 വരെ ആളുകള്‍ക്ക് പങ്കെടുക്കാമെന്ന ഇളവ് വന്നതോടെയാണ് വിവാഹ ചടങ്ങ് സംഘടകരുടെയും വസ്ത്ര നിര്‍മാതാക്കളുടെയും സ്ഥാപനങ്ങളില്‍ കൂട്ടത്തോടെ ബുക്കിംഗ് ആരംഭിച്ചത്.
ബുക്കിംഗ് കനത്തതോടെ ഉപഭോക്താക്കളെ മടക്കി അയക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് മിക്ക സ്ഥാപനങ്ങളും. ഇളവ് പ്രഖ്യാപിച്ചത് മുതല്‍ ഉപഭോക്താക്കളുടെ ബുക്കിംഗിനായായുള്ള നിലക്കാത്ത വിളികളാണെന്ന് കൊന്‍ടെസ ബ്രൈഡല്‍ ഈവനിംഗ് വിയറിന്റെ ഉടമ അല്‍ ഹാജ് പറയുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിവാഹ വസ്ത്രങ്ങളുടെ രൂപത്തിലും കാതലായ മാറ്റം വന്നിട്ടുണ്ട്. സാറ്റിനും തഫെട്ടയുമാണ് മിക്ക ഉപഭോക്താക്കള്‍ക്കും ഇപ്പോള്‍  പ്രിയങ്കരം. 'പലരും ഹോളിവുഡ് വസ്ത്രങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത്'  അല്‍ ഹാജ് പറയുന്നു. നേരത്തെ കുറഞ്ഞ നിരക്കില്‍ വസ്ത്ര വിതരണം നടത്തിയിരുന്നവര്‍ക്ക് തത്കാലിക ആശ്വാസമാണ് പുതിയ തീരുമാനം. 

Tags

Latest News