ദുബായ്- കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,077 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. നാല് പേര്‍ മരിക്കുകയും 1,502 പേര്‍ രോഗമുക്തി നേടുകയും ചെയ്തുവെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായി 13 ദിവസത്തിന് ശേഷം കഴിഞ്ഞ ദിവസം രോഗബാധ ആയിരത്തിന് താഴെ (915 കേസ്) വന്നിരുന്നു. ഇതാണ് വീണ്ടും ഉയര്‍ന്നത്. രാജ്യത്ത് മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 117,594 ആയി ഉയര്‍ന്നു. ഇതില്‍ 110,031 പേര്‍ രോഗമുക്തി നേടുകയും 470 പേര്‍ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 112,196 പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കിയെന്നും മന്ത്രാലയം അറിയിച്ചു.