കേരള സര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസം ആശയപരം-രാഹുല്‍ഗാന്ധി

കല്‍പറ്റ-കേരള സര്‍ക്കാരുമായി കോണ്‍ഗ്രസിനുള്ള അഭിപ്രായവ്യത്യാസം ആശയപരമാണെന്നു രാഹുല്‍ഗാന്ധി എംയപി.റസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് അദ്ദേഹം സര്‍ക്കാരിനോടുള്ള പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.


എന്‍.ഡി.എ സര്‍ക്കാര്‍ ഏകക്ഷീയമായി നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കു കാരണമാകും.കര്‍ഷകജീവിതം ദുരിതത്തിലാക്കുന്നതാണ് പുതിയ നിയമങ്ങളിലെ വ്യവസ്ഥകള്‍.വയനാട് മണ്ഡലത്തിലെ കാര്‍ഷിക പ്രശ്‌നങ്ങളില്‍ എം.പി എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കോവിഡ് അവലോകനയോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമയെ പങ്കെടുപ്പിക്കാതിരുന്നതു ദൗര്‍ഭാഗ്യകരമാണ്.താന്‍ നടത്താമെന്നേറ്റ മുണ്ടേരി ഗവ.ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം അവസാനനിമിഷം മാറ്റിവച്ചതില്‍ പരാതിയില്ല.ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്.

സ്വര്‍ണക്കടത്തുകേസില്‍ എന്‍.ഐ.എ അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.കലക്ടറേറ്റില്‍ കോവിഡ്,കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി  അവലോകന യോഗങ്ങളില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്കു ഒന്നരയോടെയാണ് രാഹുല്‍ഗാന്ധി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.കെ.സി.വേണുഗോപാല്‍ എം.പി,ഡി.സി.സി പ്രസിഡന്റ് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ,കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ എ.പി.അനില്‍കുമാര്‍,വി.എ. കരീം എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Latest News