Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നതായി കണക്ക്

ന്യൂദല്‍ഹി- രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം 46,790 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.

നേരത്തെ പ്രതിദിന വര്‍ധന ലക്ഷത്തോടടുത്തിരുന്നു. 24 മണിക്കൂറിനിടെ 587 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ1,15,197 ആയി വര്‍ധിച്ചു.

നിലവില്‍ 7,48,538 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം മാത്രം 69,721 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 67,33,329 ആയി.

 

Latest News