സിംഗിള്‍ ഷോട്ടില്‍ 85 മിനിറ്റ് ചിത്രവുമായി റിമ കല്ലിങ്കല്‍

കൊച്ചി-സിംഗിള്‍ ഷോട്ടില്‍ 85 മിനിട്ട് ദൈര്‍ഘ്യം വരുന്ന സിനിമ എന്ന ആകര്‍ഷകമായ പ്രഖ്യാപനവുമായി നടി റിമ കല്ലിങ്കല്‍. സന്തോഷത്തിന് ഒന്നാം രഹസ്യം എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഡോണ്‍ പാലത്തറയാണ്. റീമ കല്ലിങ്കലും അന്തരിച്ച ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുടെ മകന്‍ ജിതിന്‍ പുത്തഞ്ചേരിയും ആണ് ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രണയിതാക്കള്‍ ആയ മരിയ എന്ന മാധ്യമപ്രവര്‍ത്തകയുടെയും സിനിമാതാരമായ അജിത്തിന്റേയും  ഒരുമിച്ചുള്ള കാര്‍ യാത്രയിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ഷിജോ കെ ജോണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡോണ്‍ പാലത്തറയും, റീമാ കല്ലിങ്കലും, ജിതിന്‍ പുത്തഞ്ചേരിയും ചേര്‍ന്നാണ് ചിത്രത്തിന് സംഭാഷണം രചിച്ചിരിക്കുന്നത്സ. ജി ബാബു ക്യാമറ നിര്‍വഹിക്കുന്നു.
 

Latest News