Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

ടോവിനോ ചിത്രം കാണെക്കാണെയുടെ ഷൂട്ടിങ് ആരംഭിച്ചു

കൊച്ചി-ടോവിനോ തോമസ് നായകനായെത്തുന്ന കാണെക്കാണെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ആരംഭിച്ചു. ഉയരെ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമാണ്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മായാനദി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ടോവിനോ ഐശ്വര്യ ലക്ഷ്മി കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ഇവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.ക്യാച്ചേഴ്‌സിന്റെ ബാനറില്‍ ടി. ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മിക്കുന്നത്. ആല്‍ബിന്‍ ആന്റണി ക്യാമറയും, അഭിലാഷ് ബാലചന്ദ്രന്‍ എഡിറ്റിങ്ങും, രജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
 

Latest News