Sorry, you need to enable JavaScript to visit this website.
Saturday , March   06, 2021
Saturday , March   06, 2021

നടി റോണ്ട ഫ്‌ളെമിങ് അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്-അമേരിക്കന്‍ സിനിമാതാരം റോഡ് ഫ്‌ളെമിങ് അന്തരിച്ചു. 97 വയസ്സായിരുന്നു. ക്യൂന്‍ ഓഫ് ടെക്‌നിക് കളര്‍ എന്നാണ് താരം ലോകസിനിമയില്‍ അറിയപ്പെടുന്നത്. അമേരിക്കന്‍ സിനിമയുടെ സുവര്‍ണ കാലത്തെ പകരം വെക്കാനാവാത്ത നടിയാണ് റോണ്ട. ഔട്ട് ഓഫ് ദി പാസ്റ്റ്, സ്‌പേല്‍ ബൗണ്ട്, എ കണെറ്റിക്കട്ട് യാങ്കി എന്നീ ചിത്രങ്ങള്‍ റോണ്ടയുടെ വളരെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നതാണ്. നാല്‍പത് ചിത്രങ്ങളില്‍ അഭിനയിച്ച താരം ആല്‍ഫ്രഡ് ഹിച്ച് കോക്ക് പോലുള്ള പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

Latest News