ചലച്ചിത്രനടി ശാന്തികൃഷ്ണയുടെ പിതാവ് അന്തരിച്ചു

ബെംഗളുരു-ചലച്ചിത്രനടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
'ഇന്നു രാവിലെ ഏട്ടേമുക്കാലിന് അച്ഛന്‍ പോയി. രണ്ടാഴ്ചയോളം ആശുപത്രിയിലായിരുന്നു അച്ഛന്‍. കിഡ്‌നി സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് അച്ഛനെ അഡ്മിറ്റ് ചെയ്തത്. പിന്നീട് കോവിഡ് ആയിപ്പോയി. പക്ഷേ, രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ആരോഗ്യനില വഷളായി. അങ്ങനെയാണ് ഇന്നു രാവിലെ അച്ഛന്‍ പോയത്, ശാന്തികൃഷ്ണ തന്നെയാണ് ഈ വാര്‍ത്ത മാധ്യമങ്ങളെ അറിയിച്ചത്. കുടുംബസമേതം ബെംഗളൂരുവിലാണ് താരം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം. ശാന്തികൃഷ്ണയുടെ സഹോദരനാണ് തമിഴ് സംവിധായകന്‍ സുരേഷ് കൃഷ്ണ.
 

Latest News