കൊച്ചി- കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി ഓക്‌സിജന്‍ കിട്ടാതെ മരിച്ചുവെന്ന ആരോപണം അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു.
കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫോര്‍ട്ട്്‌കൊച്ചി സ്വദേശി മരിച്ചത് ഓക്‌സിജന്‍ കിട്ടാതെയാണെന്ന് വെളിപ്പെടുത്തുന്നു നഴ്‌സിങ് ഓഫിസറുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു.
വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറിക്കിടന്നത് ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് പുറത്തുവന്ന വിവരം.
അതേസമയം, നഴ്‌സുമാര്‍ക്കുള്ള മുന്നറിയിപ്പിന്റെ ഭാഗമായി നല്‍കിയ ശബ്ദസന്ദേശമാണെന്നും ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും നഴ്‌സിങ് ഓഫിസര്‍ ജലജാദേവി വിശദീകരിച്ചു.
ജൂലൈ 20ന് ഹാരിസ് എന്ന കോവിഡ് രോഗി മരിക്കാനിടയായത് വെന്റിലേറ്റര്‍ ട്യൂബുകള്‍ മാറി കിടന്നതാണെന്ന് സന്ദേശത്തില്‍ പറയുന്നു.
അന്വേഷണം ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പിയും മരിച്ചയാളുടെ കുടുംബവും രംഗത്തെത്തിയതോടെയാണ് ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.