യു.എ.ഇ കോവിഡ് ബാധിതര്‍ ആയിരത്തിന് മുകളില്‍ തന്നെ

അബുദാബി- യു.എ.ഇയില്‍ 24 മണിക്കൂറിനിടെ 1215 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഒരാഴ്ചയിലേറെയായി തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ രാജ്യത്ത് പ്രതിദിനം ആയിരത്തിലേറെ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നു. 

ഒരു ദിവസത്തിനുള്ളില്‍ 1162 പേര്‍ രോഗമുക്തി നേടിയതായും നാലു പേര്‍ മരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ രോഗികള്‍: 1,15,602. ഇതുവരെ രോഗമുക്തി നേടിയവര്‍: 107,516.
 

Latest News