വിവാഹശേഷം 'സിഐഡി ഷീല'യായി മിയ വീണ്ടും അഭിനയരംഗത്തേക്ക്

കോട്ടയം-താന്‍ ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന ചിത്രവുമായി വിവാഹശേഷം നടി മിയ എത്തുന്നു. ന്യൂയോര്‍ക്കിന്റെ തിരക്കഥാകൃത്ത് നവീന്‍ ജോണ്‍ രചിക്കുന്ന സിഐഡി ഷീലയാണ് ചിത്രം
ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയരായവരാണ് തിരക്കഥാകൃത്ത് നവീന്‍ ജോണും സംവിധായകന്‍ സൈജു എസ്.എസ് ഉം. ദിനേശ് കൊല്ലപ്പള്ളി നിര്‍മ്മിക്കുന്ന സിഐഡി ഷീലയില്‍ മഹേഷ് നാരായണന്‍ എഡിറ്റിംഗും രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്‌സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ കോട്ട.
മിയ ജോര്‍ജ്ജും ആഷ്‌വിനും കഴിഞ്ഞമാസമാണ് വിവാഹിതരായത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ചായിരുന്നു വിവാഹം. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായാണ് വിവാഹം സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം സിനിമയോട് വിടപറയില്ലെന്നു അന്ന് താരം പറഞ്ഞിരുന്നു.
 

Latest News