മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

കൊച്ചി- മലയാള സിനിമയില്‍ ഇനി പാടില്ലെന്ന പ്രതിജ്ഞയുമായി വിജയ് യേശുദാസ്.
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്ന്  അദ്ദേഹം പരിഭവിച്ചു. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്‌നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും ഒരു മഹിളാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍– വിജയ് പറഞ്ഞു.
മലയാള പിന്നണി ഗാനരംഗത്ത്  20 വര്‍ഷമായി സജീവ സാന്നിധ്യമാണ് വിജയ് യേശുദാസ്.  പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വിജയ് നേടിയിരുന്നു.

 

Latest News