Sorry, you need to enable JavaScript to visit this website.
Wednesday , October   21, 2020
Wednesday , October   21, 2020

സൗജന്യ ചികിത്സ: ടെലിമെഡിസിന്‍ ക്ലിനിക്കുകള്‍ തുറന്നു

അബുദാബി-ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് വൊളന്റിയറിംഗ് പ്രോഗ്രാമിന്റെ ഭാഗമായി പ്രഥമ ഗ്ലോബല്‍ ടെലിമെഡിസിന്‍ പദ്ധതിയുടെ കീഴില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒട്ടേറെ ടെലിമെഡിസിന്‍ ക്ലിനിക്കുകള്‍ തുറന്നു. വനിതകള്‍ക്ക് സൗജന്യ പരിശോധന, ചികിത്സ, രോഗപ്രതിരോധ നടപടികള്‍ എന്നിവ ഇവയിലൂടെ ലഭ്യമാകും.
യുഎഇയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി രോഗികളുടെ എണ്ണം കൂടി വരുന്നതിനാല്‍, സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനത്തിന് ഒട്ടേറെ സാധ്യതകളുണ്ട്. പ്രത്യേകിച്ച് അടച്ചിട്ട മുറികളില്‍ പെട്ടെന്ന് രോഗം പകരുമെന്നതിനാല്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണം.

 

Latest News