യു.എ.ഇയില്‍ 1538 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി- യു.എ.ഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1538 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. 1411 പേര്‍ രോഗമുക്തി നേടിയതായും നാലു പേര്‍ മരിച്ചതായും ആരോഗ്യ–മന്ത്രാലയം അറിയിച്ചു. ഒരാഴ്ചയിലേറെയായി രാജ്യത്ത് രോഗികള്‍ ആയിരത്തിലേറെയാണ്.

രാജ്യത്തെ ആകെ രോഗികള്‍ 1,14,387 ആണ്. ഇതില്‍ 106,354 പേര്‍  രോഗമുക്തി നേടി. പുതുതായി 130,567 പേര്‍ക്ക് പരിശോധന നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.
യു.എ.ഇയില്‍ ഇതുവരെ ആകെ 11.44 ദശലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.

 

Latest News