Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രിയ വാരിയരോട് ആള്‍ക്കാര്‍ ചോദിക്കുന്നു, ഇങ്ങനെ മതിയോ ഒരു കല്യാണമൊക്കെ വേണ്ടേയെന്ന്

തൃശൂര്‍-മലയാളം സിനിമാ മേഖലയില്‍ ഒരു സിനിമയുണ്ടാക്കിയ കോലാഹലങ്ങള്‍ കണ്ട് പ്രേക്ഷകരും സിനിമാ ലോകവും ഒരുപോലെ ഞെട്ടി. സിനിമയുടെ ആദ്യ പാട്ട് പുരത്തിറങ്ങിയത് മുതലായിരുന്നു സംഭവവികാസങ്ങളുടെ തുടക്കം. അതെ ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലൗ എന്ന ചിത്രമാണിത്. യുവ പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയ ഈ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വിമര്‍ശനങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു.പുറത്തിറങ്ങിയതിന് ശേഷം ഏറേ വിവാദങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ഇതില്‍ അഭിനയിച്ച പുതുമുഖ താരങ്ങളെല്ലാം സിനിമ ഇറങ്ങുന്നതിനു മുമ്പേ പ്രശസ്തിയിലായി. അതില്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷകണക്കിന് ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യര്‍. ഒരു കണ്ണിറുക്കല്‍ സീനിലൂടെ ലോകശ്രദ്ധ നേടിയ പ്രിയ പിന്നീടങ്ങോട്ട് മറ്റൊരു ലെവലിലേക്ക് ഉയര്‍ന്നു. ലോക സുന്ദരിമാര്‍ വരെ പ്രിയയുടെ കണ്ണിറുക്കല്‍ അനുകരിച്ചു, സോഷ്യല്‍ മീഡിയകളില്‍ എങ്ങും പ്രിയ വാര്യര്‍ എഫക്ട് തരംഗമായി.
ഇന്ത്യയില്‍ തന്നെ അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമായിരുന്നു അത്. മലയാളത്തില്‍ നിന്ന് ബോളിവുഡിലേക്ക് വെറും ഒരു സിനിമ കൊണ്ട് തന്നെ താരം എത്തിചേര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിരുന്നു. ഡീപ് നെക്ക് ലെഹങ്കയില്‍ ഹോട്ട് ലുക്കിലാണ് ചിത്രത്തില്‍ പ്രിയ തിളങ്ങിയത്. ചിത്രം വൈറലായതിന് പിന്നാലെ നടിക്ക് ഉപദേശവുമായി സൈബര്‍ സദാചാര വാദികളും രംഗത്ത് വന്നു.പ്രിയ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ക്ക് താഴെ ഉപദേശ കമന്റുകള്‍ നിറയുകയാണ്. റൈസ ഷജിത ഉമ്മര്‍ മുഹമ്മദ് എന്ന് പേരിലുള്ള അക്കൌണ്ടില്‍ നിന്ന് വന്നിരിക്കുന്ന ഉപദേശ കമന്റിന് ട്രോളിലൂടെ മറുപടി നല്‍കുകയാണ് പലരും. ആ അക്കൗണ്ടില്‍ നിന്നുള്ള കമന്റ് ഇങ്ങനെ; അല്ലയോ സഹോദരീ എങ്ങോട്ടാണ് നിന്റെ പോക്ക്..? ഒരു കല്ല്യാണമൊക്കെ കഴിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചൂടെ..?എന്നാണ് റൈസ ഷജിത ഉമ്മര്‍ മുഹമ്മദിന്റെ കമന്റ്. നിരവധി പേരാണ് ഈ കമന്റിന് താഴെ കമന്റിനെ വിമര്‍ശിച്ച് ട്രോള്‍ കമന്റുകളുമായി വരുന്നത്.
 

Latest News