Sorry, you need to enable JavaScript to visit this website.

പുതിയ ചിത്രം അനൗണ്‍സ് ചെയ്ത് നാദിര്‍ഷ

കൊച്ചി-മലയാളത്തിന്റെ പ്രിയ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെ അണിനിരത്തി നാദിര്‍ഷ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് അമര്‍ അക്ബര്‍ അന്തോണി. ഇപ്പോഴിതാ അഞ്ചു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ചിത്രം റിലീസ് ആയ അതെ ദിനത്തില്‍ തന്നെ നാദിര്‍ഷ തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ്.നാലോളം ഫാമിലി കോമഡി എന്റര്‍ടൈനറുകള്‍ അണിയിച്ചൊരുക്കിയ നാദിര്‍ഷ ഇക്കുറി ഒരു ത്രില്ലറുമായി ആണ് വരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അമര്‍ അക്ബര്‍ അന്തോണി തന്റെ നായകന്‍മാരില്‍ ഒരാളായിരുന്നു ജയസൂര്യയാണ് പുതിയ ചിത്രത്തില്‍ നായകനാകുന്നത്. നമിത പ്രമോദ് ആണ് ചിത്രത്തില്‍ നായിക. നമിത തന്നെയായിരുന്നു അമര്‍ അക്ബര്‍ അന്തോണിയിലും നായികയായിരുന്നത്. എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് അണിയറ നീക്കം.ജയസൂര്യയെയും നമിതാ പ്രമോദിനെയും കൂടാതെ സലിം കുമാര്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യും. മഞ്ജുവാര്യര്‍ നായികയായെത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച സുനീഷ് വാരനാട് ആണ് ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്. സുജിത്ത് വാസുദേവ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കും.
അതേസമയം ദിലീപ് നായകനായി എത്തുന്ന കേശു ഈ വീടിന്റെ നാഥനാണ് നാദിര്‍ഷയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. വളരെ കുറച്ചു ദിവസങ്ങള്‍ മാത്രം ചിത്രീകരണം ബാക്കിനില്‍ക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അണിയറയില്‍ നടക്കുന്നുണ്ട്. ഉര്‍വശി, അനുശ്രീ, ജാഫര്‍ ഇടുക്കി എന്നിവരാണ്, കേശു ഈ വീടിന്റെ നാഥനില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 

Latest News