നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ അനിശ്ചിതത്വം തുടരുന്നു; ഡബ്ല്യു.സി.സിയുടെ പുതിയ കത്ത് പുറത്ത്

കൊച്ചി-മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ നടിമാരുടെ സംഘടനയായ ഡബ്ല്യു. സി.സി.യുടെ പുതിയ കത്ത് പുറത്ത്.'ഈ കോടതിയില്‍ നിന്നും അക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് നീതി കിട്ടില്ല , ആയതിനാല്‍ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാര്‍ത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി. കേള്‍ക്കുന്നത് എന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. തങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസില്‍ മൂന്നു വര്‍ഷത്തിനു മുകളിലായി നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും ആ കാത്തിരിപ്പില്‍ അനിശ്ചിതത്വം ഉണ്ട് എന്നും ഡബ്ല്യുസിസി ചൂണ്ടിക്കാട്ടുന്നു. കൂടാതെ മുഖ്യമന്ത്രിയും സര്‍ക്കാരും കാര്യമായി തന്നെ ഇടപെടണമെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.


 

Latest News