Sorry, you need to enable JavaScript to visit this website.

'മുടിയനായ പുത്രൻ' വിവാദം കൊഴുക്കുന്നു; സൈബർ ലോകത്തെ പോരും മുറുകി

കോട്ടയം- കേരള കോൺഗ്രസ്-എം യു.ഡി.എഫ് വിട്ടതിന് പിന്നാലെ സൈബർ ലോകത്ത് പോരും മുറുകി. ജോസ് കെ.മാണിയെ മുടിയനായ പുത്രൻ എന്ന് കെ.എം മാണി വിശേഷിപ്പിച്ചു എന്ന മഹിളാ കോൺഗ്രസ് നേതാവിന്റെ പ്രസ്താവനയും അതിനു തെളിവായുള്ള വീഡിയോയുമാണ് ഇപ്പോഴത്തെ വിവാദം കൊഴുപ്പിക്കുന്നത്. 
ഇതോടെ, സി.പി.എമ്മിന്റെ സുസംഘടിതമായ സൈബർ വിഭാഗത്തിനൊപ്പം കോൺഗ്രസും യുദ്ധത്തിനെത്തി. തിരുവനന്തപുരത്ത്് പ്രത്യേക സൈബർ യൂണിറ്റു തന്നെ രൂപീകരിച്ചാണ് കോൺഗ്രസ് രംഗത്തേക്ക് വന്നത്. ബി.ജെ.പിക്ക്് ദേശീയ തലത്തിൽ തന്നെ വിപുലമായ സൈബർ നെറ്റ് ഉണ്ട്്.
ജോസ് കെ.മാണിയ്‌ക്കെതിരായ വ്യക്തിഹത്യകളുടെ സൈബർ പോസ്റ്റുകളും കോൺഗ്രസിനെ കടന്നാക്രമിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ രണ്ടു ദിവസമായി പറക്കുകയാണ്്. ജോസ്് കെ.മാണിയെ മുടിയനായ പുത്രൻ എന്ന്്് കെ.എം മാണി വിശേഷിപ്പിച്ചു എന്നാണ് മഹിളാ കോൺഗ്രസ് നേതാവും അവതാരകയുമായ വീണയുടെ ഫേസ്ബുക്ക് പോസ്റ്റ്്്. ഇതിനകം തന്നെ വീണയുടെ പരിഹാസം ധ്വനിപ്പിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കഴിഞ്ഞു. അതിന് പിന്നാലെയാണ് ഇന്നലെ വന്ന പോസ്റ്റ്്. മുടിയനായ പുത്രനെക്കുറിച്ച്്്് മാണി സാർ നേരത്തെ തന്നെ പ്രവചിച്ചിരുന്നു എന്നാണ് വീഡിയോ ക്ലിപ്പിന്റെ അകമ്പടിയോടെയുളള ഈ പുതിയ പോസ്റ്റ്്.
കേരള കോൺഗ്രസ് എമ്മിന്റെ സൈബർ വിഭാഗം ഈ വീഡിയോ ക്ലിപ്പിന്റെ പൂർണ രൂപം തന്നെ സംഘടിപ്പിച്ചാണ് മറുപടിയുമായി എത്തിയത്. ജോസ്്് കെ.മാണി തന്നെ ഫേസ്ബുക്കിൽ വീഡിയോ പങ്കുവെച്ചാണ് കുറിപ്പ് എഴുതിയത്്. കെ.എം മാണിയുടെ അഭിമുഖത്തെ അടർത്തിയെടുത്ത് തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ചാണ്്് ജോസ് കെ.മാണി എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ്്. മഹിളാ കോൺഗ്രസ് നേതാവ് അഡ്വ.വീണ എസ്.നായർ സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോ സന്ദേശം തെറ്റിദ്ധാരണയും അപകീർത്തിയും പകർത്തുന്ന രീതിയിലുളളതാണെന്നാണ് ആരോപണം. മുടിയനായ പുത്രനെക്കുറിച്ച് മാണി സാർ നേരത്തെ പ്രവചിച്ചിരുന്നു എന്ന തലക്കെട്ടിൽ വീണ പ്രചരിപ്പിച്ച അഭിമുഖത്തിന്റെ വീഡിയോ ക്ളിപ്പും അഭിമുഖത്തിന്റെ പൂർണ രൂപവും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്്. മൂവാറ്റുപുഴ പാർലമെന്റ് സീറ്റിൽ പി.സി തോമസ്് മത്സരിച്ചതിനെക്കുറിച്ചുളള ചോദ്യത്തിനുളള മറുപടിയാണ് ജോസ് കെ.മാണിയെക്കുറിച്ച് എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ വീണ പ്രചരിപ്പിച്ചതെന്ന്് കുറിപ്പിൽ പറയുന്നു.
പി.ടി ചാക്കോയുടെ മകനായ പി.സി തോമസ് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നും വിട്ടുപോയ ശേഷമാണ് മൂവാറ്റുപുഴയിൽ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചത്്. കെ.എം മാണിയുടെ കുടുംബമായി അടുത്ത സ്നേഹ ബന്ധത്തിലായിരുന്ന തോമസിനെ മോനേ എന്നാണ് കെ.എം മാണി വിളിച്ചിരുന്നത്്്. മക്കൾ വഴിപിരിഞ്ഞു പോയാലും തലതിരിഞ്ഞാലും പിതാവ് ക്ഷമിക്കും എന്ന അഭിമുഖത്തിലെ സംഭാഷണമാണ് ജോസ് കെ.മാണിയുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്്.
കെ.എം മാണി തനിക്കെതിരെ പ്രസ്താവന നടത്തിയെന്ന തരത്തിലുളള വ്യാജ പ്രചാരണം അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒന്നാണെന്ന്് ജോസ്്് കെ.മാണി പറഞ്ഞു. സ്വന്തം കുഞ്ഞിനെ ലാളിക്കുന്ന ഒരു പിതാവും ഇത്തരത്തിൽ മനസിൽ ചിന്തിക്കുക പോലും ഇല്ലെന്ന് പിതൃവാൽസല്യം അനുഭവിച്ച എല്ലാവർക്കും അറിയാവുന്നതാണ്
എങ്കിലും ഇത്തരത്തിലുളള കുപ്രചാരണത്തിന്റെ നിജസ്ഥിതി പൊതുസമൂഹം മനസിലാക്കേണ്ടതുണ്ട്. മൂവാറ്റുപുഴ പാർലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായ പി.സി തോമസിനെതിരെ ഒരു ദൃശ്യമാധ്യമത്തിൽ വന്ന അഭിമുഖം അടർത്തിയെടുത്താണ് ഈ പ്രചാരണം. പിതാവുമായി ഏറെ അടുപ്പമുണ്ടായിരുന്ന പി.സി തോമസിനെയും മോനേ എന്നാണ് സംബോധന ചെയ്തതിരുന്നത്. ചാച്ചന് എന്നോടുളള വാത്സല്യവും സ്‌നേഹവും അറിയാവുന്ന ആരും ഇതൊന്നും വിശ്വസിക്കുകയില്ലെന്ന് നന്നായി അറിയാമെന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.
 

Latest News