യു.പിയില്‍ ബിജെപി പ്രാദേശിക നേതാവ് വെടിയേറ്റ് മരിച്ചു

സീനിയർ പോലീസ് സൂപണ്ട് സചീന്ദ്ര പട്ടേല്‍

ല​ഖ്നൗ- ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫിറോസബാദില്‍ ബൈ​ക്കി​ലെ​ത്തി​യ മൂന്നംഗ സം​ഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു.

പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച രാ​ത്രിയാണ് സംഭവം.

ഗു​പ്ത ത​ന്‍റെ ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങവെ ബൈക്കിലെത്തിയ സംഘം  നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. വെടിയേറ്റ ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നായില്ല.

മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യാണ് അക്രമി സംഘം എ​ത്തി​യതെന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും എ​സ്.എ​സ്.പി സ​ചീ​ന്ദ്ര പ​ട്ടേ​ല്‍ പ​റ​ഞ്ഞു.

ഗുപ്തയുമായി നേരത്തെ തർക്കമുണ്ടായിരുന്ന ചിലരുടെ പേരുകള്‍ കുടുംബം പോലീസിനു നല്‍കിയിട്ടുണ്ട്.

Latest News