സന്ദര്‍ശക വിസയിലെത്തിയ 558 പാക്കിസ്ഥാനികളെ യു.എ.ഇ തിരിച്ചയച്ചു

അബുദാബി- സന്ദര്‍ശന വിസക്കാര്‍ക്കായി അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള മിനിമം പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ യു.എ.ഇയില്‍നിന്ന്് 558 പാകിസ്ഥാന്‍ യാത്രക്കാരെ തിരിച്ചയച്ചു.

678 പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് യു.എ.ഇയില്‍ പ്രവേശനം നിഷേധിച്ചതായി ദുബായ് പാകിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

സന്ദര്‍ശക വിസ കൈവശമുള്ള എല്ലാവര്‍ക്കും രാജ്യത്ത് പ്രവേശിക്കാന്‍ 2,000 ദിര്‍ഹം പണമായും റിട്ടേണ്‍ എയര്‍ ടിക്കറ്റും ഹോട്ടല്‍ ബുക്കിംഗും കൈവശം ഉണ്ടായിരിക്കണമെന്ന് ദുബായ് അധികൃതര്‍ ബുധനാഴ്ച നിര്‍ബന്ധമാക്കിയിരുന്നു.

സുഹൃത്തുക്കളോടൊത്തും ബന്ധുക്കളോടൊത്തും താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അവരുടെ താമസസ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിലാസവും മറ്റ് പ്രസക്തമായ വിവരങ്ങളും നല്‍കേണ്ടതുണ്ട്.

നൂറിലധികം ഇന്ത്യന്‍ പൗരന്മാരെയും ഇതേ കാരണങ്ങളാല്‍ വ്യാഴാഴ്ച തിരിച്ചയച്ചിരുന്നു.

 

Latest News