Sorry, you need to enable JavaScript to visit this website.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാല്‍ തടവ്

അബുദാബി - സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണി മുഴക്കിയാല്‍ ഒരു വര്‍ഷം ജയില്‍വാസം അനുഭവിക്കേണ്ടിവരുമെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ പ്രോസിക്യൂഷന്‍ വീഡിയോ സന്ദേശവും പുറത്തിറക്കി. ഫെഡറല്‍ പീനല്‍കോഡിലെ 248-ാം വകുപ്പ് അനുശാസിക്കുന്നത് പ്രകാരം കുറ്റവാളികള്‍ അനുഭവിക്കേണ്ട ഏറ്റവും ചുരുങ്ങിയ ശിക്ഷയാണ് ഒരു വര്‍ഷത്തെ ജയില്‍വാസം. ഏതെങ്കിലും ഒരാള്‍ പൊതുമേഖലാ ജീവനക്കാരെ ജോലി നിര്‍വഹിക്കുന്നതില്‍നിന്ന് തടസ്സപ്പെടുത്തുകയോ വീഴ്ച വരുത്താന്‍ കാരണമാകുകയോ ചെയ്താല്‍ ശിക്ഷ ബാധകമാകും- സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
നിയമത്തെ കുറിച്ചുള്ള അജ്ഞത മൂലം തെറ്റ് ചെയ്യാതിരിക്കാന്‍ ഓരോരുത്തരും ബന്ധപ്പെട്ടവരെ ഇക്കാര്യം ധരിപ്പിക്കണമെന്നും പ്രോസിക്യൂഷന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

 

 

Latest News