കുവൈത്ത് സിറ്റി - ആഗോള ഭീകര സംഘടനമായ ഐ.എസില്‍ ചേര്‍ന്ന ഈജിപ്ഷ്യന്‍ പൗരനെ കുവൈത്ത് ഉന്നതകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഭീകരന്‍ അഞ്ച് അമേരിക്കന്‍ സൈനികരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും കോടതി നിരീക്ഷിച്ചു. തലസ്ഥാന നഗരിയുടെ കിഴക്കന്‍ഭാഗത്ത് യു.എസ് സൈനിക വാഹനത്തില്‍ തന്റെ ശുചീകരണ ടാങ്കര്‍ കൊണ്ടിടിച്ച് അപകടമുണ്ടാക്കാനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നത്.
2016ല്‍ അറസ്റ്റിലായ ഭീകരനെ കീഴ്‌ക്കോടതി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. പ്രതിയുടെ വാഹനത്തില്‍നിന്ന് ഇയാള്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന് സൂചിപ്പിക്കുന്ന എഴുത്ത് കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന്റെ സൂചനയായി ഒരു ബെല്‍ട്ട് ബോംബ് ധരിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നതായി ഇയാള്‍ സൂചിപ്പിച്ചിരുന്നു. മുമ്പ്, ഒരു പള്ളിയില്‍ ഇമാമായി ജോലി ചെയ്തിരുന്ന ഈജിപ്തുകാരന് 2016ല്‍ നടന്ന സ്‌ഫോടനത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.






