ജിദ്ദയില്‍ കാറപകടത്തില്‍ രണ്ടു മരണം

ജിദ്ദ - ദക്ഷിണ ജിദ്ദയില്‍ തീരദേശ പാതയില്‍ അല്‍സനാബില്‍ പാലത്തിനു സമീപമുണ്ടായ കാറപകടത്തില്‍ രണ്ടു പേര്‍ മരണപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

പുലര്‍ച്ചെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കിയതായി ജിദ്ദ റെഡ് ക്രസന്റ് വക്താവ് അബ്ദുല്ല അബൂസൈദ് അറിയിച്ചു.

 

Latest News