Sorry, you need to enable JavaScript to visit this website.

ഉലുവയും ഗുണങ്ങളും

ഉലുവയും ഉലുവയിലയും കേരളീയ പാചകത്തിൽ പതിവായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഭക്ഷണത്തിന് രുചി കൂട്ടുന്നതിനു പുറമെ ധാരാളം ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. പ്രോട്ടീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, അയൺ എന്നിവ സമൃദ്ധമായി ഉലുവയിൽ അടങ്ങിയിട്ടുണ്ട്. സ്ത്രീകളെ സംബന്ധിക്കുന്ന ധാരാളം ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഔഷധ ഗുണങ്ങൾ ഉലുവയ്ക്കുണ്ട്. 
കൊളസ്‌ട്രോൾ കുറയ്ക്കാൻ: എൽ.ഡി.എൽ കൊളസ്‌ട്രോൾ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാര മാർഗമാണ് ഉലുവ. ഹൃദയാരോഗ്യത്തിന്: ഉലുവയിൽ അടങ്ങിയിരിക്കുന്ന ഗാലക്ടോമാനിൻ ഹൃദയാഘാത സാധ്യതയും അമിതമായ ഹൃദയമിടിപ്പും കുറയ്ക്കും. പ്രമേഹത്തിന്: ഇൻസുലിന്റെ ഉൽപാദനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഉള്ളതിനാൽ പ്രമേഹ രോഗികൾക്ക് ഫലപ്രദം. 
ഗാലക്ടോമാനിൻ രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവ് ആഗീരണം ചെയ്യും. ദഹനത്തിന്: ഭക്ഷണത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യും.

 

Latest News