സിനിമയിലെ ഗ്ലാമര്‍ പ്രദര്‍ശനം ആസ്വദിക്കും പിന്നാലെ  സോഷ്യല്‍ മീഡിയയില്‍ വന്ന് കുറ്റം പറയും -ഹണി റോസ്

പാലക്കാട്-ചങ്ക്‌സ് സിനിമയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വന്ന വേദനിപ്പിക്കുന്ന കമന്റുകള്‍ മൂലം താന്‍ പല അവസരങ്ങളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് നടി ഹണി റോസ്. താന്‍ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്‌സ് സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും നടി പറഞ്ഞു .

ഹണിയുടെ വാക്കുകള്‍

സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ഞാന്‍ ഓവര്‍ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലര്‍ പറഞ്ഞത്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നിരുന്നു. ചങ്ക്‌സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങള്‍ ഞാന്‍ വേണ്ടായെന്ന് വെച്ചു.
തിയേറ്ററില്‍ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹ മാധ്യമങ്ങളില്‍ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം ഓവര്‍ ഗ്ലാമര്‍ ഫാമിലി ഓഡിയന്‍സ് നന്നായി എന്‍ജോയ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത്. മറ്റുഭാഷകളില്‍ എത്ര ഗ്ലാമറസായാലും ഡയലോഗുകള്‍ ഉണ്ടായാലും മലയാളികള്‍ക്ക് കുഴപ്പമില്ല.
 

Latest News