'നമ്മള്‍ കൂടുതല്‍ അടുത്തു, കൂടുതല്‍ സമയം ഒരുമിച്ച് ചെലവഴിച്ചു'  പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

കോട്ടയം-മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജിനെ മുപ്പത്തിയെട്ടാം ജന്മദിനമാണ് ഇന്ന്. സിനിമാ ലോകവും ആരാധകരും എല്ലാം പ്രിയതാരത്തിന് നിറയെ ആശംസകള്‍ നേരുന്നുണ്ട്. സൂപ്പര്‍താരം മോഹന്‍ലാലും, മമ്മൂട്ടിയും, സുരേഷ് ഗോപിയും എല്ലാം താരത്തിന് ആശംസകള്‍ നല്‍കി. ഇപ്പോഴിതാ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്റെ പൃഥ്വിരാജിന് ഉള്ള പിറന്നാള്‍ ആശംസ ശ്രദ്ധ നേടുകയാണ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ദുല്‍ക്കര്‍ ആശംസ അറിയിച്ചത്. പൃഥ്വിരാജും സുപ്രിയയും ഒപ്പം ദുല്‍ഖറും ഭാര്യമാരും നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
 

Latest News