പ്രാണയ്ക്ക് സഹായഹസ്തവുമായി സൂപ്പര്‍ താരം സുരേഷ് ഗോപി

തൃശൂര്‍-മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ബാധിതരായ രോഗികള്‍ക്ക് ജീവവായു നല്‍കുന്ന പ്രാണ പദ്ധതിയിലേക്ക് സഹായഹസ്തം നല്‍കി നടനും എംപിയുമായ സുരേഷ് ഗോപി. കുഞ്ഞിലെ അപകടത്തില്‍ മരിച്ച തന്റെ മകള്‍ ലക്ഷ്മിയുടെ ഓര്‍മ്മയ്ക്കായി രൂപീകരിച്ച ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണ് സംഭാവന നല്‍കുന്നത്.സംഭാവന നല്‍കിയ തുക ഇന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എം. എ ആന്‍ഡ്രൂസിന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. കെ അനീഷ് കുമാര്‍ കൈമാറും.
 

Latest News