Sorry, you need to enable JavaScript to visit this website.

പുതുതലമുറ ഐഫോൺ 12 മോഡലുകളുമായി ആപ്പിൾ

ആപ്പിൾ സി.ഇ.ഒ ടിം കുക്ക് കാലിഫോർണിയ ക്യൂപർടിനോയിലെ ആപ്പിൾ പാർക്കിൽ പുതിയ ഐഫോണുകൾ അവതരിപ്പിക്കുന്നു. 
  • 5 ജിയിൽതന്നെ മത്സരം

അതിവേഗ 5 ജി കണക്റ്റിവിറ്റിയോടെ ആപ്പിൾ കമ്പനി പുതുതലമുറ ഐഫോൺ 12 മോഡലുകൾ പുറത്തിറക്കി. ഉപഭോക്താക്കൾ പഴയ ഫോണുകളോട് വിട ചൊല്ലുമെന്നും വർഷാവസാനത്തോടെ വിൽപന കുതിച്ചുയരുമെന്നുമാണ് കാലിഫോർണിയ ആസ്ഥാനമായ കമ്പനിയുടെ പ്രതീക്ഷ. 
6.1 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോൺ 12 ന് 799 ഡോളറും 5.4 ഇഞ്ച് സ്‌ക്രീനോടു കൂടിയ മിനി പതിപ്പിന് 699 ഡോളറുമായിരിക്കും വില.  മൂന്ന് ക്യാമറകളും പുതിയ 3ഡി ലിഡാർ സെൻസറുമുള്ള  ഐഫോൺ പ്രോ പതിപ്പിന്റെ വില 999 ഡോളറിലാണ് തുടങ്ങുന്നത്.  ഏറ്റവും വലിയ പ്രോ മാക്‌സിന്റെ വില 1099 ഡോളറിൽ തുടങ്ങി 1399 ഡോളർ വരെ പോകുന്നു.
5 ജി വയർലസ് ഡാറ്റാ നെറ്റ്‌വർക്കിനോട്  ഉപഭോക്താക്കൾക്കുള്ള ആവേശം പൂർത്തീകരിക്കാൻ ആപ്പിളിനു കഴിയുമോ എന്ന് പുതിയ ഉൽപന്നങ്ങളിലൂടെ പരിശോധിക്കപ്പെടും. 
നീല, ചുവപ്പ്, കറുപ്പ്, വെള്ള, പച്ച എന്നിങ്ങനെ അഞ്ച് നിറങ്ങളിലാണ് ആപ്പിൾ ഐഫോൺ 12 സീരീസ് പുറത്തിറക്കിയത്. സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേയുമായാണ് പുതിയ ഐഫോണിന്റെ സവിശേഷത. എക്കാലത്തെയും മികച്ച സ്‌ക്രീനുകളിലൊന്നാണിതെന്ന് ആപ്പിൾ അവകാശപ്പെടുന്നു.


5 ജിപിഎസ് ഡൗൺലോഡിങ് വേഗവും 200 എംബിപിഎസ് അപ്‌ലോഡിങ് വേഗവും ഐഫോൺ 5ജി ഹാൻഡ്‌സെറ്റുകൾക്ക് ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഐഫോണുകൾക്കൊപ്പം ചാർജറും ഹെഡ്‌ഫോണുകളും നൽകുന്നില്ല. പകരം ടൈപ്പ് സി കേബിൾ മാത്രമാണ് ഐഫോൺ 12 ബോക്‌സിലുണ്ടാകുക.
മുൻ തലമുറ ചിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 60 ശതമാനം വേഗമുള്ള ഗ്രാഫിക്‌സ് വാഗ്ദാനം ചെയ്യുന്നു. 12 എംപി അൾട്രാ വൈഡ് ക്യാമറ + 12 എംപി വൈഡ് ആംഗിൾ ലെൻസുമായാണ് ഐഫോൺ 12 വരുന്നത്. ഐഫോൺ 12 ന്റെ ക്യാമറയ്ക്ക് കുറഞ്ഞ വെളിച്ചത്തിൽ അതിശയകരമായ ചിത്രങ്ങൾ പകർത്താനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.  നൈറ്റ് മോഡും ആപ്പിൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. എല്ലാ ഐഫോൺ 12 മോഡലുകളിലും ഫ്രണ്ട്, റിയർ ക്യാമറകളിൽ നൈറ്റ് മോഡ് ഫീച്ചറുകളുണ്ട്.


ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിവയുൾപ്പെടെ രണ്ട് പുതിയ ഐഫോൺ 12 മോഡലുകൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രോ മോഡലിന് 6.5 ഇഞ്ച് സ്‌ക്രീനും പ്രോ മാക്‌സിന് 6.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമുണ്ട്. രണ്ട് ഐഫോണുകളിലും എ 14 ബയോണിക് ചിപ്‌സെറ്റാണ് ഉള്ളത്.  12 എംപി അൾട്രാവൈഡ് 12 വൈഡ് ആംഗിൾ ലെൻസ് 12 ടെലിഫോട്ടോ ലെൻസുമായാണ് ഐഫോൺ 12 പ്രോ വരുന്നത്. ഈ രണ്ട് ഐഫോണുകൾക്കും ഡീപ് ഫ്യൂഷൻ ക്യാമറ സവിശേഷതയുണ്ട്. 
എച്ച്ഡിആർ വീഡിയോ റെക്കോർഡിങ് ആദ്യമായി ഐഫോണുകളിൽ വരുന്നുവെന്നതാണ് മറ്റൊരു സവിശേഷത.  ഐഫോൺ 12 പ്രോക്ക് ഡോൾബി വിഷൻ എച്ച്ഡിആറിൽ വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഫോട്ടോസ് ആപ്ലിക്കേഷനിൽ തന്നെ എഡിറ്റ് ചെയ്യാനും കഴിയും. ലിഡാർ സ്‌കാനറുമായാണ് പ്രോ മോഡലുകൾ വരുന്നത്. കുറഞ്ഞ വെളിച്ചത്തിൽ ഫോട്ടോഗ്രഫിക്കായി ഒബ്ജക്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ഉപയോഗിക്കുന്നു.


ഐഫോൺ 12 പ്രോ മാക്‌സ് 128 ജിബി, 256 ജിബി, 512 ജിബി എന്നിങ്ങനെ മൂന്ന് മോഡലുകളിലാണ് ലഭ്യമാണ്. ഐഫോൺ 12 പ്രോയുടെ തുടക്ക വില 999 ഡോളറാണ്. 128 ജിബി, 256 ജിബി, 512 ജിബി എന്നിവയുൾപ്പെടെ മൂന്ന് സ്‌റ്റോറേജ് മോഡലുകളിലാണ് ഐഫോൺ 12 പ്രോ വരുന്നത്. ഐഫോൺ 12 പ്രോ മാക്‌സ് വില തുടങ്ങുന്നത് 1099 ഡോളറിലാണ്.
ഐഫോൺ 12 നൽകുന്ന എല്ലാ ഫീച്ചറുകളും ഐഫോൺ 12 മിനിയിലുമുണ്ട്. അഞ്ച് നിറങ്ങളിലാണ് ഇത് ലഭ്യമാകുക. ഏറ്റവും പുതിയ ബയോണിക് എ 15, ഐഒഎസ് 14 എന്നിവ ഇതിലുണ്ട്. ഐഫോൺ 12 ന്റെ തുടക്ക വില 799 ഡോളറിലും ഐഫോൺ 12 മിനിയുടെ കുറഞ്ഞ വില 699 ഡോളറിലുമാണ് ആരംഭിക്കുന്നത്.
ആപ്പിളിന്റെ ചെറിയ ഹോംപോഡ് മിനിയും അവതരിപ്പിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഹോംപോഡ് സ്മാർട് സ്പീക്കറിന്റെ പുതിയ പതിപ്പാണിത്.  പൂർണ വലിപ്പത്തിലുള്ള ഹോംപോഡ് പോലെ, ഹോംപോഡ് മിനിയും കറുപ്പ്, വെളുപ്പ് നിറങ്ങളിലാണ് ലഭിക്കുക. ഒറിജിനലിന്റെ നീളമേറിയ രൂപകൽപനയ്ക്ക് പകരം പുതിയ മോഡൽ ചെറുതും ഗോളാകൃതിയിലുള്ളതുമാണ്.
ആപ്പിൾ ഹോംപോഡ് മിനിയുടെ വില 99 ഡോളറാണ്. 

 


തന്നെ ഹോംപോഡ് മിനിയ്ക്കും മികച്ച സുരക്ഷയും സ്വകാര്യതയുമുണ്ടാകുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു. 
ഹോംപോഡ് മിനിക്ക് ഐഫോൺ ഉപയോഗിക്കാനും പുതിയ കോളോ സന്ദേശമോ ഇമെയിലോ വന്നാൽ  അലർട്ട് ചെയ്യാനും കഴിയും. ഐഫോണുമായുള്ള പെയറിങ് ഹോംപാഡ് മിനിയുടെ അനുഭവത്തെ മികച്ചതാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഒന്നിലധികം ഹോംപോഡ് മിനി സ്പീക്കറുകൾക്ക് സിങ്ക് ചെയ്ത് സംഗീതം പ്ലേ ചെയ്യാനും കഴിയും.
ഹോംപോഡ് മിനിയിൽ തേർഡ് പാർട്ടി സംഗീത സേവനങ്ങളും ആപ്പിൾ വാഗ്ദാനം ചെയ്യുന്നു. 


ആഗോള തലത്തിൽ 30 മേഖലകളിലായി 800 ലധികം കാരിയറുകളിൽ 5 ജി പരീക്ഷിച്ചതായി ആപ്പിൾ അറിയിച്ചു. 
അമേരിക്ക, ബ്രിട്ടൻ, ചൈന എന്നിവിടങ്ങളിലും മറ്റ് ചില രാജ്യങ്ങളിലും ഐഫോൺ 12, ഐഫോൺ 12 പ്രോ എന്നിവയുടെ പ്രീഓർഡറുകൾ ഒക്ടോബർ 16 നും വിതരണം ഒക്ടോബർ 23 നും ആരംഭിക്കും. ഐഫോൺ മിനി, പ്രോ മാക്‌സ് എന്നിവയുടെ നവംബർ ആറിന് ആരംഭിക്കും. സ്‌റ്റോറുകളിൽ നവംബർ 13 ന് എത്തും.

 

 

Latest News