ഖത്തറില്‍ 198 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു

ദോഹ- രാജ്യത്ത് 198 പേര്‍ക്ക്കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. 211 രോഗികള്‍ പൂര്‍ണമായും സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം ഒരാളും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വെളിപ്പെടുത്തി. 
ഇതുവരെ 125,584 പേര്‍ മഹാമാരിയെ അതിജയിച്ചു. മൊത്തം മരണനിരക്ക് 220 ആണ്. 2,799 സജീവ കേസുകളില്‍ 408 പേര്‍ അത്യാസന്ന നിലയിലാണ്. ഇന്നലെ 6,173 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കി. രാജ്യത്ത് ഇതിനകം പൂര്‍ത്തിയായ ടെസ്റ്റുകളുടെ എണ്ണം 849,738 ആണെന്നും മന്ത്രാലയം വിശദമാക്കി.


 

Latest News