ന്യൂദൽഹി- കോവിഡിനെതിരായ വാക്‌സിൻ ഇന്ത്യയിൽ അടുത്ത വർഷം ആദ്യമെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഒന്നിലധികം ഇടങ്ങളിൽനിന്ന് വാക്‌സിൻ ലഭ്യമാകുമെന്നും വാക്‌സിൻ വിതരണം നൽകുന്നത് സംബന്ധിച്ച് വിദഗ്ധർ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 400-500 ദശലക്ഷം വാക്‌സിൻ ഡോസുകൾ സ്വീകരിക്കാനും ഉപയോഗിക്കാനും സ്വീകരിക്കാനും കേന്ദ്രം പദ്ധതിയിട്ടിരുന്നു. ഇന്ത്യയിൽ മൂന്നു വാക്‌സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്.






