മുംബൈ- നഗരത്തിലുണ്ടായ വൈദ്യുതി സ്തംഭനം കോവിഡ് രോഗികളെ വലച്ചു. കൊറോണ വൈറസ് രോഗികള്‍ കുത്തനെ വര്‍ധിച്ചിരിക്കെയാണ് നഗരത്തില്‍ വൈദ്യുതി നിലച്ചത്.
1997 നുശേഷം മഹാനഗരം ഇത്രയും വ്യാപകമായ വൈദ്യുതി സ്തംഭനം നേരിടുന്നത് ആദ്യമാണ്. ട്രെയിനുകള്‍ നിലയ്ക്കുകയും പരീക്ഷകള്‍ വൈകുകയും ജനങ്ങള്‍ ഉഷ്ണം കൊണ്ട് വിയര്‍ത്തൊലിക്കുകയും ചെയ്തു.
കോവിഡ് രോഗികളില്‍ ഒരാള്‍ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരിച്ചത്. ജനറേറ്റകള്‍ കത്തിയതിനെ തുടര്‍ന്ന് മുളളണ്ടിലെ ആപെക്‌സ് ആശുപത്രിയില്‍നിന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. ഒരു സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ഫോര്‍ട്ടിസിലേക്ക് മാറ്റി.
40 കോവിഡ് രോഗികളുണ്ടായിരുന്ന ആപെക്‌സ് ആശുപത്രി പവര്‍ കട്ടിനുശേഷം ജനറേറ്റുകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഒരു ജനറേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപ്പിടിത്തമുണ്ടായി. തുടര്‍ന്നാണ് അധികൃതര്‍ രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.






