Sorry, you need to enable JavaScript to visit this website.

കോവിഡ്: കുവൈത്തില്‍ ആറ് മരണം

കുവൈത്ത് സിറ്റി-  കുവൈത്തില്‍ ആറ് പേര്‍ കോവിഡ് ബാധമൂലം മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 664 ആയി. 777 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 534 രോഗികള്‍ സുഖം പ്രാപിക്കുകയും ചെയ്തു. രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍ 111,893 ഉം രോഗമുക്തി നേടിയവര്‍ 103,802 ഉം ആയി ഉയര്‍ന്നു. രാജ്യത്ത് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നവര്‍ 7,427 രോഗികളില്‍ 139 പേര്‍ അത്യാസന്ന നിലയിലാണ്. 6,450 പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കി. കുവൈത്തില്‍ ആകെ 788,705 കോവിഡ് പരിശോധനകളാണ് നടത്തിയതെന്നും മന്ത്രാലയം അറിയിച്ചു.

Latest News