ഖത്തറില്‍ 206 പേര്‍ക്ക്കൂടി കോവിഡ് 

ദോഹ- 24 മണിക്കൂറിനിടെ 206 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. ഇതോടെ ആകെ കോവിഡ് കേസുകള്‍ 127,971 ആയി ഉയര്‍ന്നു. ഒരാളും വൈറസ് ബാധമൂലം മരിച്ചതായി റിപ്പോര്‍ട്ടില്ല. 198 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ മൊത്തം രോഗമുക്തി നിരക്ക് 125,176 ആയി. 5,545 പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കി. രാജ്യത്ത് ആകെ 837,486 പേരെയാണ് ഇതിനകം പരിശോധന നടത്തിയത്. 2,795 സജീവ കേസുകളില്‍ 371 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest News