ദുബായ്- കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനിടയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ യു.എ.ഇ. പുതുതായി 1064 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ മരിച്ചു.
രാജ്യത്ത് ഇതുവരെ 107,293 പേര്‍ക്ക് കോവിഡ് ബാധിച്ചു. മൊത്തം 446 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 1,271 പേര്‍ രോഗമുക്തി നേടിയതോടെ മഹാമാരിയെ അതിജയിച്ചവരുടെ എണ്ണം 98,555 ആയി ഉയര്‍ന്നു.
തിങ്കളാഴ്ച 78,483 പേരെ പി.സി.ആര്‍ ടെസ്റ്റിന് വിധേയരാക്കി. വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ഇതുവരെ 110 ലക്ഷത്തില്‍ അധികം പേരെ കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 8,292 രോഗികള്‍ യു.എ.ഇയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടുന്നതായും മന്ത്രാലയം വെളിപ്പെടുത്തി.