ന്യൂദല്‍ഹി- രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 66,732 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 71,20,539 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
നിലവില്‍ 8,61,853 പേരാണ് ചികിത്സയിലുള്ളത്.61,49,536 പേര്‍ ഇതുവരെ രോഗമുക്തി നേടി.
816 പേരാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മൊത്തം കോവിഡ് മരണം 1,09,150 ആയി.






