ആറാം ദിവസവും ആയിരം കവിഞ്ഞ് യു.എ.ഇയിലെ കോവിഡ് ബാധ

അബുദാബി- മണിക്കൂറിനിടെ യു.എ.ഇയില്‍ 1311 പേര്‍ കൂടി കോവിഡ് 19 മുക്തരായതായും 1096 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ച്ചയായ ആറാം ദിവസമാണ് ആയിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു.

ഖത്തര്‍

ഖത്തറില്‍ ഒരാള്‍ കൂടി കോവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 220 ആയി. 207 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 211 പേര്‍ രോഗമുക്തരായി. 84 വയസുകാരനാണ് മരിച്ചത്. 

6,430 പേരെ പരിശോധന നടത്തിയതില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 12 പേര്‍ ഉള്‍പ്പെടെയാണ് 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 2,787 പേരാണ് വൈറസ് ബാധിതര്‍. 211 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ പട്ടിക 1,24,978 ആയി ഉയര്‍ന്നു. ഇതുവരെ 8,31,941 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 1,27,985 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

ഒമാന്‍

മസ്‌കത്ത്- കഴിഞ്ഞ 72 മണിക്കൂറിനിടെ ഒമാനില്‍ 1761 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇതുവരെ വൈറസ് ബാധിതരായവരുടെ എണ്ണം 105,890 ആയി. 29 മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 1038 ആയി ഉയര്‍ന്നു.

1109 പേര്‍ രോഗമുക്തി നേടിയതോടെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 92,840 ആയി ഉയര്‍ന്നു. ആകെ കോവിഡ് ബാധിച്ചവരില്‍ 87.6 ശതമാനം ആണിതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 65 രോഗികളെകൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബഹ്റൈന്‍
ബഹ്‌റൈനില്‍ എട്ട് പേര്‍ കൂടി മരിച്ചു. പുതുതായി 117 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ 272 ആയി.
 

Latest News