ചോ: മുൻകാലത്ത് താങ്കൾ ഗോൾസ്‌കോററായിരുന്നു, ഇപ്പോൾ ഗോളൊരുക്കുന്നതിലാണ് മിടുക്ക്.?
ഉ: ബയേൺ മ്യൂണിക്കിൽ നേരത്തെ ഫ്രാങ്ക് റിബറിയും ആര്യൻ റോബനുമൊക്കെയാണ് ഉണ്ടായിരുന്നത്. റിബറി നന്നായി പാസ് ചെയ്ത് ഗോളടിപ്പിക്കുന്ന കളിക്കാരനാണ്. ബോക്‌സിലേക്ക് എപ്പോഴും ക്രോസുകൾ പ്രതീക്ഷിക്കാം. എന്നാൽ ഇപ്പോൾ സെർജി ഗനാബ്രിയും കിംഗ്്സ്ലി കോമനുമൊക്കെയാണ് ടീമിൽ. അവർ ഗോളടിക്കാൻ മിടുക്ക് കാണിക്കുന്നവരാണ്. അവർക്ക് അവസരമൊരുക്കലാണ് എന്റെ ജോലി.
ചോ: ഈ തലമുറയിലെ കളിക്കാരിൽ വേറിട്ടു നിൽക്കുന്നതാണ് താങ്കളുടെ ശൈലി?
ഉ: എന്റേത് ചിന്തിച്ചുറപ്പിച്ച രീതിയാണ്. പൊടുന്നനെയുണ്ടാവുന്നതല്ല. ബയേൺ ആക്രമിക്കുമ്പോഴാണ് ഞാൻ മികവു കാണിക്കുന്നത്. അപ്പോഴാണ് എന്റെ കരുത്ത് പൂർണമായി പ്രകടിപ്പിക്കാനാവുന്നത്.
ചോ: എന്താണ് ഹാൻസി ഫഌക് കോച്ചായി വന്ന ശേഷമുള്ള പ്രധാന മാറ്റം.?
ഉ: ഓരോ കളിക്കാരനും എന്താണ് തന്റെ ജോലിയെന്ന് വ്യക്തമായ ബോധ്യമുണ്ട് ഇപ്പോൾ. റൈറ്റ് ഫോർവേഡായ ഞാനും എന്റെ ടീമിലെ റൈറ്റ് ബാക്കും ഒരേ രീതിയിൽ ചിന്തിക്കുന്നില്ലെങ്കിൽ എത്ര നന്നായി കളിച്ചിട്ടും കാര്യമില്ല. എതിരാളികൾ ഞങ്ങളെ കടന്നുപോവും.
ചോ: ബയേണാണ് സമീപകാലത്ത് ഏറ്റവും ആകർഷകമായി കളിക്കുന്നത്?
ഉ: അത്തരം പ്രകടനങ്ങൾക്കു പിന്നിൽ വലിയ കഠിനാധ്വാനവും ആസൂത്രണവുമുണ്ട്. പന്തില്ലാത്ത സമയത്ത് ഓരോ കളിക്കാനും ഓടുന്ന ഓട്ടത്തിന് പ്രാധാന്യമുണ്ട്. അത് എതിരാളികളിൽ സമ്മർദ്ദം സൃഷ്ടിക്കും.
ചോ: മെസ്സിയെയും ക്രിസ്റ്റിയാനോ റൊണാൾഡോയെയും കുറിച്ച്:
ഉ: മെസ്സി ബയേൺ ജഴ്‌സിയിടണമെന്നായിരുന്നു ആദ്യത്തെ ആഗ്രഹം. പിന്നീട് ക്രിസ്റ്റ്യാനൊ വേണമെന്ന് തോന്നി. പക്ഷെ തൽക്കാലം രണ്ടു പേരും വേണ്ട. ഞങ്ങൾക്ക് ലെവൻ ഗോൾസ്‌കി ഉണ്ട്. റോബർട് ലെവൻഡോവ്‌സ്‌കിയാണ് ഏറ്റവും മികച്ച ഗോളടിക്കാരൻ.