Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

22 വര്‍ഷത്തിനു ശേഷം സിബി മലയില്‍- രഞ്ജിത് ടീം;  പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

കോഴിക്കോട്- നീണ്ട 22 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ആസിഫ് അലി നായകനാകുന്ന 'കൊത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സിബി മലയില്‍ സംവിധായകനും രഞ്ജിത് നിര്‍മ്മാതാവുമാണ്.
രഞ്ജിത്തും പിഎം ശശിധരനും ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നു. ഹേമന്ദ് കുമാര്‍ തിരക്കഥ നിര്‍വഹിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം കൈലാസ് മേനോനാണ് നിര്‍വഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ് രഞ്ജിത്താണ്. പ്രൊജക്ട് ഡിസൈന്‍ ബാദുഷ നിര്‍വഹിക്കും.
സെപ്റ്റംബര്‍ നാലിനായിരുന്നു ഈ ചിത്രത്തിന്റെ പ്രഖ്യാപനം. കോഴിക്കോടാണ് ഷൂട്ടിംഗ് നടക്കുന്നത്. 1998ല്‍ റിലീസായ 'സമ്മര്‍ ഇന്‍ ബെത്‌ലഹേം' എന്ന സിനിമയിലാണ് ഇരുവരും ഏറ്റവുമൊടുവിലായി ഒന്നിച്ചത്. ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി 'സമ്മര്‍ ഇന്‍ ബത്‌ലഹേം'പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷത്തിനു ശേഷം അതിലൊരാള്‍ നിര്‍മ്മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്,' പ്രഖ്യാപനവേളയില്‍ രഞ്ജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
 

Latest News