ടൊവിനോയെ ഐസിയുവില്‍ നിന്നും മാറ്റി, ഭയപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍

കൊച്ചി-പുതിയ ചിത്രമായ 'കള'യുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ടൊവിനോയെ ഐസിയുവില്‍ നിന്നും റൂമിലേക്ക് മാറ്റി. വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് ഉണങ്ങാന്‍ തുടങ്ങി എന്നും ഇനി രക്തസ്രാവം ഉണ്ടാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പതിയെ സാധാരണ നിലയിലേക്ക് താരത്തിന് എത്താന്‍ കഴിയുമെന്നും നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ പറയുന്നു. ഒരു മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.
ഒക്ടോബര്‍ ഏഴിനാണ് ടൊവിനോയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായെന്ന് വേദനയ്ക്ക് കാരണമായതെന്ന് വിശദമായി പരിശോധനയില്‍ കണ്ടെത്തി. ഫൈറ്റ് സീനുകള്‍ ഒരുപാടുള്ള ചിത്രത്തില്‍ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാന്‍ ടൊവീനോ തയ്യാറാവുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടില്‍ വച്ച് തിങ്കളാഴ്ചയാണു വയറ്റില്‍ ആഘാതമേറ്റെങ്കിലും അപ്പോള്‍ വേദന തോന്നാതിരുന്നതിനാല്‍ അഭിനയം തുടര്‍ന്നു. ചൊവ്വാഴ്ചയും നടന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.
 

Latest News